ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി




ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
ആത്മനാഥന്‍ എന്നോട് തന്‍ കരുണ കാട്ടി
ആത്മനദി എന്നിലേക്കും അവന്‍ ഒഴുക്കി 

ആത്മനദി എന്‍റെ പാദങ്ങള്‍  നനച്ചപ്പോള്‍ 
ആനന്തത്താല്‍ എന്റെയുള്ളം  തുളുംബിപ്പോയി
പുതിയൊരു  ശക്തി എന്നിലെക്കെന്‍  നാഥന്‍ 
ആണ്  നിമിഷം  പകര്‍ന്നു  തുടങ്ങി  

ആത്മനദി എന്‍റെ മുട്ടോളം  എത്തിയപ്പോള്‍ 
ആകുലം  മറന്നു ഞാന്‍  ആരാധിച്ചു പോയ് 
അത്യന്ത  ശക്തിയലെന്‍  മണ്‍ കൂടരമങ്ങു            
പന്ത് പോലെ  പൊങ്ങി പൊങ്ങി തുടങ്ങി  

ആത്മനദി എന്‍റെ അരയോളം  എത്തി 
ആരുമറിയാതൊരു  ഭാഷ ഞാന്‍ ചൊല്ലി 
മനുഷ്യരോടല്ല  എന്‍ ദൈവത്തോട്  തന്നെ 
അന്യ  ഭാഷയില്‍  സംസാരിച്ചു  തുടങ്ങി 

ആത്മനദി എന്‍റെ ശിരസ്സോളം  എത്തി 
എന്‍  പാദങ്ങള്‍ തറയില്‍  ഉറക്കാതെയായ്  
എന്‍ ദേഹത്തിനു   തെല്ലും ഭാരം ഇല്ലാതായി 

ആത്മ നദിയിലങ്ങു നീന്തി  തുടങ്ങി

O Lord my God!

  O Lord my God! When I in awesome wonder consider all the works thy hand hath made, I see the stars, I hear the mighty thunder, thy power t...