യേശു മഹാരാജനെഴുന്നള്ളി
ബെതലഹേം പുൽക്കൂട്ടിലെ രാവിൽ
മാലാഖമാർ വരവേൽക്കയായ്
ഹല്ലേലുയ്യാ പാടൂന്നതത്തിൽ മാമഹത്വം
മന്നിൽ ശാന്തി, നരരിൽ സംപ്രീതി
ദുഃഖിതർ തൻ മിഴിനീർക്കണമൊപ്പിയ രാത്രി
പീഡിതർ തൻ ചുമടുകളും നീങ്ങിയ രാത്രി
പുതിയൊരു ലോകം, പാരിലുണർന്ന
രാത്രി ദിവ്യ രാത്രി
യേശു മഹാരാജനെഴുന്നള്ളി
ബെതലഹേം പുൽക്കൂട്ടിലെ രാവിൽ
മാലാഖമാർ വരവേൽക്കയായ്
ഹല്ലേലുയ്യാ പാടൂന്നതത്തിൽ മാമഹത്വം
മന്നിൽ ശാന്തി, നരരിൽ സംപ്രീതി
വിസ്‌മയമാം നക്ഷത്രം മിന്നിയ രാത്രി
വിദ്വാന്മാർ പൈതലിനെ തേടിയ രാത്രി
ആട്ടിടയന്മാർ, പാടി നടന്ന
രാത്രി പുണ്യ രാത്രി
യേശു മഹാരാജനെഴുന്നള്ളി
ബെതലഹേം പുൽക്കൂട്ടിലെ രാവിൽ
മാലാഖമാർ വരവേൽക്കയായ്
ഹല്ലേലുയ്യാ പാടൂന്നതത്തിൽ മാമഹത്വം
മന്നിൽ ശാന്തി, നരരിൽ സംപ്രീതി